മരണത്തെ മയക്കിയ മുഖം
മങ്ങിയ വെളിച്ചത്തിനും ഇടവിടാതെ കേള്‍കുന്ന ബീപ് ബീപ് ശബ്ദതിനുമിടയില്‍, പ്രതീക്ഷകള്‍ മാത്രം ജ്വലിക്കുന്ന കുറെ കണ്ണുകള്‍ ആയിരുന്നു ഏക ആശ്വാസം. ചിലപ്പോള്‍ ഒക്കെ തോന്നും ഇതെല്ലം തട്ടി എറിഞ്ഞു ദൂരെ എങ്ങോട്ടെങ്ങിലും ഓടി പോകണമെന്ന്. മലയിടുക്കുകളിലൂടെ കുത്തി ഒഴുകുന്ന അരുവികള്‍ കാണാന്‍ എന്നും എനിക്ക് കൊതിയായിരുന്നു. എന്നും ഉറങ്ങുമ്പോള്‍ സ്വപ്നം കാണാണെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന കുറെ കാഴ്ചകളില്‍ ഒന്ന്. ഈ കിടക്കയില്‍ നിന്നും ഒരു പുനര്‍ജ്ജന്മം എന്ന പ്രതീക്ഷയെല്ലാം പണ്ടേ അസ്തമിച്ചിരുന്നു. അനുകമ്പ നിറഞ്ഞ നോട്ടങ്ങള്‍ തെല്ലു പോലും പ്രതീക്ഷ നല്‍കില്ലെന്ന് ഇവരെല്ലാം ഇനി എന്ന് തിരിച്ചറിയുമോ എന്തോ. എല്ലാവര്ക്കും സ്നേഹമാണ്. പക്ഷെ ആ സ്നേഹം വല്ലാതെ വീര്‍പുമുട്ടിക്കുന്ന ഒന്നാണ്. കൊതിയോടെ സംസാരിച്ചു തുടങ്ങുമ്പോഴേ സ്നേഹം കൊണ്ടവര്‍ നിശബ്ദരക്കും. അസ്ഥിമുറിയുന്ന വേദന ഇല്ലാത്ത കുറച്ചു നിമിഷങ്ങളിലെങ്കിലും എല്ലാവരെയും പോലെ സംസാരിച്ചും ചിരിച്ചും ഈ ലോകത്തിലെ അല്പം സുഖങ്ങലെങ്കിലും ആസ്വദിക്കണം എന്ന കൊതി അവരുടെ സ്നേഹത്തില്‍ അലിഞ്ഞു പോകുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ ആ മുറിയിലെ ഏറ്റവും ഇളയത് ഞാന്‍ ആയിരുന്നു. തുടരെ ഉള്ള ശസ്ത്രക്രിയകളും ഇടവിടാതെ കിട്ടിയിരുന്ന മരുന്നുകളും ചിലപ്പോഴെല്ലാം ദിവസങ്ങള്‍ എണ്ണാനും ഓര്‍ത്തിരിക്കാനും ഉള്ള വെറും ഉപാദികള്‍ മാത്രമായിരുന്നു. ചെറുപ്പത്തില്‍ എന്നോ കന്യാകുമാരിയിലെ കടല്‍ തീരത്ത് സൂര്യന്‍ അസ്തമിക്കുന്നത് നോക്കി നിന്നത് എന്നും ഓര്‍മ്മ വരും. ഇന്ന് ആ സൂര്യനെ പോലെ ഞാനും മെല്ലെ താഴ്ന് പോവുകയാണ്. നാളെ ഉദിയ്ക്കും എന്ന പ്രതീക്ഷ ഉണ്ട്, പക്ഷെ എവിടെ എന്ന് എനിക്ക് അറിയില്ല.
ഇവിടെ വന്ന ഇരുപത്തിനാലാമത്തെ ദിവസം. കുറെ സ്കാനിങ്ങുകളും ചെക്ക് അപുകളും കഴിഞു എന്റെ വലിയ ഓപ്പറേഷനു തയാറായി ICU വാര്ടിലെയ്കു തിരികെ എത്തി. ഒരു പുതിയ സുഹൃത്ത് എന്നെയും കാത്തു അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കാലില്‍ പ്ലാസ്റെര്‍ ഇട്ടു നേഴ്സുമാരോട് കിന്നരിചിരിയ്കുന്ന ഒരു പയ്യന്‍. മരണം കാത്തു കിടക്കുന്ന ഞങ്ങള്‍ക്കിടയിലേയ്ക് അവന്‍ എങ്ങനെ എത്തി എന്ന് ഇന്നും എനിയ്കറിയില്ല. “എന്താ പെങ്ങളേ, ശോകം സീനാണല്ലോ ചുമ്മാ ഒന്ന് ചിരിക്കന്നെ, ലൈഫ് ഒന്ന് കളര്‍ ആവട്ടെ” നിശബ്ദതയോട് കൂട്ട് കൂടിയ എനിയ്ക് അവന്റെ ചോദ്യം ഒരു കൌതുകം ആയിരുന്നു. ഒരു പക്ഷെ ഇനി ഒരിയ്കലും തിരിച്ചു വരില്ലാത്ത ആ ഓപ്പറേഷനു മുന്‍പുള്ള അവസാന നിമിഷങ്ങള്‍. ഇനി കളര്‍ ആവാന്‍ ജീവിതം ഇല്ലല്ലോ എന്ന ചോദ്യം മുന്നില്‍ നില്കുമ്പോഴും, അവന്റെ മുഖത്തെ ചിരിയും കണ്ണുകളിലെ തിളക്കവും എന്തൊക്കെയോ പ്രതീക്ഷകള്‍ എന്നില്‍ നിറയ്കുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍- നാല്പത്തിയഞ്ചു മിനുട്ടുകള്‍, നിരാശയിലും സങ്കടത്തിലും മുങ്ങി താഴ്നു പോയ എന്നെ വീണ്ടും ജീവിക്കണം എന്ന് മോഹിപ്പിച്ച ആ നിമിഷങ്ങള്‍. ഏകാന്തതയില്‍ ആശ്വാസം ലഭിക്കും എന്ന എന്റെ ധാരണ പാടെ മാറുകയായിരുന്നു. ഒരു കട്ടിലില്‍ ജീവിതം ഒതിക്കിയ എനിക്ക് പുറം ലോകത്തെ കാഴ്ചകള്‍ അവന്‍ വിവരിച്ചു തന്നു. വെള്ളിയാഴ്ച കണ്ട സിനിമയും അത് കഴിഞ്ഞു മഴ നനഞ്ഞു വന്ന വഴിയില്‍ വീണതും, കാലൊടിഞ്ഞു ഈ കിടക്ക വരെ എത്തിയതുമെല്ലാം അവന്‍ വിവരിച്ചു. കുറെ സംസാരിച്ചപ്പോഴും എന്നെ കൊണ്ട് ആവുന്നതെല്ലാം പറയാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു പക്ഷെ ഞാന്‍ എന്നോട് തന്നെ എന്നും പങ്കുവെച്ചിരുന്ന എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവനോടു പറഞ്ഞപ്പോള്‍ അവയെല്ലാം കയ്യെത്തും ദൂരത്തുള്ള പോലെ ഒരു തോന്നല്‍. മാസങ്ങള്‍ക് ശേഷം വേദന മറന്നു ചിരിച്ചപ്പോഴും, കണ്ണ് തുറന്നു കണ്ട സ്വപ്നങ്ങളെ വിവരിച്ചപ്പോഴും ഇനിയും ഇവിടെ ജീവിക്കണം എന്നാ ആഗ്രഹം തീവ്രമാവുകയായിരുന്നു.
ഓപ്പറേഷന്‍ തീയേറ്ററിലേയ്ക് എന്നെ കൊണ്ടുപോകുമ്പോള്‍ ചിരിച്ചു കൊണ്ട് ഓള്‍ ദി ബെസ്റ്റ് പറഞ്ഞ ആ മുഖം, അത് വീണ്ടും കാണണം എന്ന അതിയായ ആഗ്രഹാമാവം ഇന്ന് ഈ ജീവിതം എനിയ്ക് തന്നത്. എല്ലാം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ ഭൂമിയിലാണോ എന്നതിലേറെ ഞാന്‍ തിരഞ്ഞത് അവനെ ആയിരുന്നു. പേര് പോലും പറയാതെ വെറും മുക്കാല്‍ മണിക്കൂറുകൊണ്ട് എന്നെ ജീവിക്കാന്‍ പ്രേരിപിച്ച അവന്റെ മുഖം. ആ മുഖവും, അതില്‍ നിറഞ്ഞു നിന്ന പുഞ്ചിരിയും കണ്ടെത്തുന്നത് വരെ ജീവിക്കണം എന്ന വാശി ആണ് വീണ്ടും പലവട്ടം ശ്രമിച്ചിട്ടും ഈ രോഗത്തിന് എന്നെ കീഴ്പെടുത്താനാകാത്ത ശക്തി.
Comments
Ennum ekamdhatha aanu oru manushyayusinte ettavum valiya villain ennu viswasikkuna aalanu njan. Kadha naayakante maranathodulla bhayam polum oru cheruppakarante nishkalangamaaya samsarathil illathayi povunnu. Manushyanu mattullavarod thurann parayunnathil oru paridhi undennu nischayicha samoohame… ninnil odunna 5 litre raktham thanne aanu ninte sahodaranilum odunnath. I really feel ashamed of being a member of this dramatic society who teases us from our back. ithu oru anubavatjil ninnu ulkonda paurante rosham…..